Taj-Mahal-at-Night

കളകളമൊഴുകുന്ന തടിനിതന്‍ തടമതില്‍

മൂകമാം നിശയിലും നിദ്രാവിഹീനയായ്

തമസ്സിന്റെ തിമിരത്തെത്തട്ടിത്തെറുപ്പിച്ചു

താര കുമാരി തന്‍ തൂവെള്ളിയമ്പുമാ-

വെണ്ണ തോല്‍ക്കുന്നോരുടലിന്നുമൊളിയേകി

മാനത്തു പാറിപ്പറക്കുന്ന മുകിലുകള്‍

എന്‍ പ്രിയ സഖികളെന്‍ യമുനയെപ്പോലെ!

എന്‍ പ്രിയ സഖികളെന്‍ യമുനയെപ്പോലെ!

 

അവരെന്റെ മേനിയില്‍ നനവാര്‍ന വിരലാലെ-

യരുമയാം വര്‍ണ്ണക്കിനാവുകള്‍ മെനയവേ

ആകാശ ഗോപുര മാളികയില്‍ പാര്‍ക്കും

ഷാജഹാന്‍ മുംതാസുമെന്നോട് മന്ത്രിച്ചു

“ശാശ്വത സൌന്ദര്യ ധാമമായിന്നുനീ

വര്‍ത്തിക്ക നൂര് – ജഹാനായി ഭൂമിയില്‍!

നിന്‍ ദിവ്യ ശോഭയിലുന്മാദ നര്‍ത്തനം

ചെയ്യുന്നു വിണ്ണും മണ്ണും മനുഷ്യനും!”

0 thoughts on “നിത്യ സൌന്ദര്യമേ!

Leave a Reply

Your email address will not be published. Required fields are marked *